KERALA NEWS TODAY – തിരുവനന്തപുരം: സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം, നേരത്തെ സുപ്രീംകോടതി തള്ളിയത്.
കോടതിവിധി മറികടക്കാനാണ് ധനകാര്യ ബില്ലിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങൾ ഭേദഗതി ചെയ്തത്. വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാല്‍ നികുതിക്കെതിരെ മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചേക്കും.
2009 ല്‍ വി.എസ് സര്‍ക്കാരിന്‍റെ കാലത്താണ് സ്വകാര്യ മാനേജ്മെന്‍റെ സ്കൂളുകളുടെ കെട്ടിടങ്ങളെ നികുതി പരിധിയില്‍ കൊണ്ടുവരാന്‍ ആദ്യം ആലോചിച്ചത്.
ഇതിനായി പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതിയും വരുത്തി.
തര്‍ക്കത്തെ തുടര്‍ന്നു തീരുമാനം നീണ്ടെങ്കിലും 2011 ല്‍ നികുതി പിരിക്കാമെന്നു കാട്ടി തദ്ദേശ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.
ഇതിനെതിരെയുള്ള മാനേജ്മെന്‍റുകളുടെ നിയമപോരാട്ടം സുപ്രീംകോടതി വരെ നീണ്ടു . ഒടുവില്‍ സുപ്രീംകോടതിയില്‍ നിന്നു അനുകൂല വിധി കിട്ടിയതോടെ നികുതി പിരിവ് റദ്ദായി.
പഞ്ചായത്ത് രാജ് നിയമത്തിലെ നികുതി ഒഴിവാക്കുന്ന ബിഎ ഉപവകുപ്പിലെ ‘സർക്കാർ അംഗീകൃത സ്കൂൾ’ എന്ന വ്യവസ്ഥയാണ് അന്ന് മനാേജ്മെന്‍റുകള്‍ക്ക് സഹായകരമായത്.
ഇതിനെ മറികടക്കാനാണ് ബജറ്റ് സമ്മേളനത്തിൽ ധനകാര്യ ബില്ലിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങൾ ഭേദഗതി ചെയ്തത്.
ഇതോടെ പ്രൈമറി സ്കൂളുകള്‍ക്ക് പ്രതിവര്‍ഷം 50000 രൂപയും ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്കൂളുകള്‍ക്ക് നാലുലക്ഷം വരെയുമാണ് നികുതിയടക്കേണ്ടി വരുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പഴയ സുപ്രീംകോടതി വിധി ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മാനേജ്മെന്‍റുകള്‍.