Latest Malayalam News - മലയാളം വാർത്തകൾ

വയനാട്ടിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala News Today-കല്‍പ്പറ്റ: വയനാട്ടിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവർ എന്നിവരാണ് മരിച്ചത്. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്. പനമരത്തിനു സമീപം പച്ചിലക്കാട് മാനന്തവാടി-കല്‍പ്പറ്റ റോഡിലാണ് ഇന്ന് രാവിലെ പത്തോടെയാണ് അപകടം. കാറിൻ്റെ മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. കോഴിക്കോട് മുക്കം ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പര്‍ ലോറി. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

 

 

 

 

 

 

Kerala News Today

 

 

Leave A Reply

Your email address will not be published.