Kerala News Today-കാക്കനാട്: കിൻഫ്ര പാർക്കിലെ ഐ.ടി കമ്പനി കെട്ടിടം കത്തിനശിച്ചതിലൂടെ ഉണ്ടായത് കോടികളുടെ നഷ്ടം. സംഭവത്തിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ഐടി കമ്പനി ഉടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഈ കമ്പനിക്ക് മാത്രം 50 ലക്ഷം രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
മറ്റ് കമ്പനികളുടയേും സ്ഥാപനങ്ങളുടേയും കെട്ടിടത്തിൻ്റേയും നഷ്ടം കണക്ക് കൂട്ടുമ്പോള്‍ കോടികളാണെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനുണ്ടയ നഷ്ടം കണ്ടെത്താൻ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ഷോര്‍ട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു ഇന്‍ഫോപാര്‍ക്കിലെ ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിൽ തീ പടർന്നത്.
20ഓളം ഐടി കമ്പനികളും ചില കമ്പനി ഓഫിസുകളുമാണ് കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് അപകട ദിവസം അകത്ത് ഉണ്ടായിരുന്നത്. സംഭവ സമയത്ത് എല്ലാവരും പുറത്തേക്ക് ഓടിയതിനാല്‍ കെട്ടിടത്തിനുള്ളില്‍ അധികനേരം കുടുങ്ങാതെ രക്ഷപ്പെട്ടു. കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ചില്ലുകളും മറ്റു അലുമിനിയം ഷീറ്റുകളുകളും കത്തിനശിച്ചു. കംമ്പ്യൂട്ടറുകൾ ഉൾപ്പെടെ മുഴുവൻ ഓഫീസ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.
Kerala News Today