Kerala News Today-കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കുടുംബം അറിയിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കും. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയാണ് പരിശോധന നടത്തിയത്. ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം മൂലമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ആരോഗ്യ നില മെച്ചപ്പെട്ടതോടെ പോലീസ് സന്ദീപിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
Kerala News Today