Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കണ്ണൂർ-തിരുവനന്തപുരം നശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് എന്നിവ റദ്ദാക്കി. എറണാകുളം വരെയുള്ള രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും. നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റദ്ദാക്കിയ ട്രെയിനുകള്‍
12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്
12082 തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്
രപ്തി സാഗര്‍ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി
Kerala News Today