Verification: ce991c98f858ff30

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി മാലിന്യം കത്തിച്ച കുഴിയിൽ വീണു

Kerala News Today-എറണാകുളം: പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. പെരുമ്പാവൂര്‍ ഓടയ്ക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളി കൊൽക്കത്ത സ്വദേശി നസീറാണ്(23) തീച്ചൂളയിൽ വീണത്. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് ഇയാൾ വീണത്. രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോള്‍ അടിഭാഗം കത്തി അമര്‍ന്ന് 15 അടി ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

 

 

 

Kerala News Today

Leave A Reply

Your email address will not be published.