Kerala News Today-ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ച് കൊണ്ടുപോയതിനു പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം കാട്ടാന കൂട്ടം ഷെഡ് തകർത്തു. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ചക്കകൊമ്പൻ അടക്കമുള്ള ആനകളുടെ കൂട്ടമാണ് ആക്രമണം നടത്തിയത്.
രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് തകർത്തത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. പ്രശ്‌നക്കാരനായിരുന്ന അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാൽ ശാന്തമായി എന്ന ആശ്വസത്തിലായിരുന്നു പ്രദേശവാസികൾ. എന്നാൽ ചക്കക്കൊമ്പൻ അടങ്ങുന്ന സംഘം ചിന്നക്കനാലിലെ പ്രദേശവാസികളെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.
Kerala News Today