Kerala News Today-കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ നിലയില്‍ മാറ്റമില്ല. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് അദ്ദേഹം. വെൻറിലേറ്റർ നീക്കം ചെയ്യാനായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മലുപ്പുറത്ത് പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Kerala News Today