Latest Malayalam News - മലയാളം വാർത്തകൾ

‘യുവതാരങ്ങളുടെ വിലക്ക് തുടരട്ടെ’: മന്ത്രി സജി ചെറിയാൻ

Kerala News Today-കൊച്ചി: യുവനടൻമാരായ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗമിനെയും വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംഘടനയുടെ തീരുമാനം മുൻപോട്ട് പോകട്ടെ എന്ന് മന്ത്രി പറഞ്ഞു. സിനിമ മേഖലയിലെ ലഹരി വസ്തുക്കളുടെ ഉപയോഗത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു. സിനിമ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നതാണെന്നും സർക്കാർ ഈ വിഷയം ഗൗരവത്തോടെ കാണുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. വിലക്ക് മുന്നോട്ട് പോകട്ടെ, എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സർക്കാർ പരിശോധിക്കും. അങ്ങനെ ഉണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.