KERALA NEWS TODAY – ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. ബഫര്‍സോണ്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി.
സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവു വരുത്തുന്നുവെന്ന് അറിയിച്ചത്.
ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഇളവു വരുത്തുമെന്നാണ് ഇന്ന് (ബുധനാഴ്ച) സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരവിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തെത്തും.
അപ്പോള്‍ മാത്രമേ എന്തൊക്കെ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത് എന്ന് വ്യക്തമാവുകയുള്ളൂ.