Kerala News Today-കോഴിക്കോട്: സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി.
ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലാണ് സംഭവമുണ്ടായത്. ബാബു എന്നയാൾക്കാണ് വെട്ടേറ്റത്. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്.
ഇരുവരും സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്. നടുറോഡിൽ വെച്ചാണ് ബാബുവിനെ സാലുദ്ദീൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ സാലുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
Kerala News Today