National News-ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 28വരെയാണ് റിമാന്‍ഡ്.
ബാലാജിയെ ആശുപത്രിയിലെത്തി കണ്ട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് നടപടികള്‍ പൂര്‍ത്തിയാക്കി. അതേസമയം, സെന്തിലിനായി ജാമ്യഹര്‍ജി സമര്‍പ്പിച്ചു.
ഹര്‍ജി ചെന്നൈ സെഷന്‍സ് കോടതി പരിഗണിക്കും.
ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയെ ഇന്ന് രാവിലെ ഇഡി അറസ്റ്റ് ചെയ്തത്.
ഇന്നലെ തമിഴ്‌നാട് സെക്രട്ടറിയറ്റിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ അറസ്റ്റ്.
ഇഡിയുടെ നടപടിക്ക് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജി ചികിത്സയിൽ ആയതിനാൽ ആശുപത്രിയിൽ തുടരും.
അതേസമയം തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.
മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ ശക്തിവെൽ ആണ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിനിടെ, ബാലാജിയുടെ പിഎ ഗോപാൽ രാജിൻ്റെ വീട് ആദായ നികുതി വകുപ്പ് സീൽ ചെയ്തു.
National News