Kerala News Today-ഇടുക്കി: മൂന്നാറിലെ നിര്‍മാണ നിയന്ത്രണം സംബന്ധിച്ച് പഠിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യുറിക്കെതിരെ സിപിഎം.
അഡ്വ. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും കടുത്ത കപട പരിസ്ഥിതിവാദിയാണെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് ആരോപിച്ചു.
കസ്തൂരി രംഗൻ-ഗാഡ്കിൽ പ്രശ്നം ഉയർന്നു വന്നപ്പോൾ ഇടുക്കിയെ പൂർണമായും വനഭൂമിയാക്കി മാറ്റണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണെന്നും വർഗീസ് പറഞ്ഞു.
വൺ എർത്ത് വൺ ലൈഫ് വ്യാജ സംഘടനയാണ്. ഹൈകോടതിയിലെ ഹർജിക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജില്ല സെക്രട്ടറി ആരോപിച്ചു.
Kerala News Today