Kerala News Today-കോട്ടയം: കേരള രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷമായ ഒരു യുഗമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നതെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.
അനുകരിക്കാനും അനുവര്‍ത്തിക്കപ്പെടാനും തോന്നുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മനുഷ്യരുമായുള്ള സമ്പര്‍ക്കം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്യതയും ആളുകളെ കേള്‍ക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും രാഷ്ട്രീയക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും ഇതുപോലൊരാള്‍ ഇനിയുണ്ടായില്ലെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിൻ്റെ വലുപ്പം. അറിവ് സമ്പാദിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല. അദ്ദേഹത്തിൻ്റെ വലുപ്പമാണ് ഈ കണ്ണീര്‍ കാഴ്ചയില്‍ കാണുന്നത്.
ചേതനയറ്റ് കിടക്കുമ്പോള്‍ കൊടുക്കുന്ന പാഠവും ഒരാള്‍ കടന്നുവരുമ്പോള്‍ കൊടുക്കുന്ന ആദരവും ആളുകള്‍ തിരിച്ചറിയും. മനസിലാക്കും.
തിരുത്തുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. താനും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ആ കുടുംബത്തിനും മകള്‍ക്കും നന്നായി അറിയാം. ആ അടുപ്പം അദ്ദേഹവുമായി ചേര്‍ന്നുനിന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala News Today