Kerala News Today-കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിച്ച ആള്‍ അക്രമാസക്തനായി.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ ഡ്രസിംഗ് റൂം ഇയാൾ അടിച്ചുതകര്‍ത്തു.
പോലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായ ആള്‍ ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിച്ചതോടെ തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യുന്നതിനും പരിശോധനക്കും വേണ്ടിയാണ് പോലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും അക്രമാസക്തനായി.
തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala News Today