Kerala News Today-തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.26% വിജയ ശതമാനം. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 68,604 പേർ ആണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. കഴിഞ്ഞതവണ ഇത് 44,363 പേർ. കണ്ണൂരിലാണ് ഏറ്റവുമധികം വിജയം. 99.94 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 92.41 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
പാലാ, മൂവാറ്റുപുഴ ഉപജില്ലകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറത്താണ് ഏറ്റവുമധികം എ പ്ലസ്. 4856 പേര്‍ മലപ്പുറത്ത് എ പ്ലസ് നേടി. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ എടരിക്കോട് സ്കൂൾ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വന്നത്. പരീക്ഷാഫലം പി.ആര്‍.ഡിയുടെ ലൈവ് ആപ്പിലും നാല് മണി മുതല്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റുകളിലും ലഭ്യമാകും.
ഫലമറിയാൻ
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
Kerala News Today