Latest Malayalam News - മലയാളം വാർത്തകൾ

മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം: ആൺസുഹൃത്ത് അറസ്റ്റിൽ

Kerala News Today-തിരുവനന്തപുരം: ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശി ഹാഷിം ഖാനാണ്(20) അറസ്റ്റിലായത്. പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്‌സോ ചുമത്തിയാണ് പൂന്തുറ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് പോലീസിന് ലഭിക്കുന്നത്. ഈ മാസം 13 നാണ് പെണ്‍കുട്ടി മരിക്കുന്നത്. ഇതിന് ആറുമാസം മുമ്പെങ്കിലും പീ‍ഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേർന്നത്. പെണ്‍കുട്ടി മതപഠനശാലയിൽ എത്തുതിന് മുമ്പ് പീഡനത്തിന് ഇരയായി എന്ന നിഗമനത്തിലാണ് പോലീസ്. ബാലരാമപുരം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആൺ സുഹൃത്തിനെതിരെ കേസെടുത്തത്. കേസ് പൂന്തുറ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പോലീസ് പറയുന്നുണ്ട്. പോക്‌സോ കേസിന് പിന്നാലെ ആത്മഹത്യപ്രേരണ കുറ്റത്തിനെടുത്ത കേസിലും വൈകാതെ വഴിത്തിരിവുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.