KERALA NEWS TODAY – പത്തനംതിട്ട: റാന്നി മോതിരവയലില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
മോതിരവയല്‍ വേങ്ങത്തടത്തില്‍ ജോബിന്‍ (38) ആണ് കൊല്ലപ്പെട്ടത്. പിതാവിനും സഹോദരനുമൊപ്പം ഇയാള്‍ കഴിഞ്ഞ രാത്രിയില്‍ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.
പിതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിനുള്ളില്‍ തറയില്‍ കിടക്കുന്ന നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മേല്‍മുണ്ട് ശരീരത്തിലുണ്ടായിരുന്നില്ല.
തലയിലും ശരീര ഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകളുണ്ട്. ചോര ഒലിച്ച നിലയിലായിരുന്നു മൃതദേഹം. മര്‍ദനത്തിനിടെ മരണം സംഭവിച്ചെന്നാണ് പോലീസ് നിഗമനം.
പിതാവ് ജോണ്‍സണ്‍, മൂത്ത സഹോദരന്‍ ജോജോ, സുഹൃത്ത് പൊന്നു എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ രാത്രി മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.
കഴിഞ്ഞ പകല്‍ പ്രദേശത്തെ ഒരു കാത്തിരിപ്പുകേന്ദ്രത്തില്‍ ഇവര്‍ നാലുപേരും മണിക്കൂറുകളോളം സംസാരിച്ചിരുന്നത് കണ്ടവരുമുണ്ട്. സംഭവത്തിനു പിന്നാലെ ജോണ്‍സണ്‍, പൊന്നു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൂത്ത സഹോദരന്‍ ജോജോ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുന്നു.