ട്യൂഷന് പോയ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍

KERALA NEWS TODAY – കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന അബ്ദുൾ മജീദിന്റെ മക്കളായ മുഹമ്മദ്‌ ആജിൽ(14), മുഹമ്മദ്‌ ആഷിർ (7) എന്നിവരാണ് മരിച്ചത്.

ഉച്ചയോടെ തൊട്ടടുത്തുള്ള വീട്ടിൽ ട്യൂഷന് പോയതായിരുന്നു ഇരുവരും. തിരിച്ചു വരാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയുംസമീപവാസിയുടെ പറമ്പിലെ കുഴിയെടുത്ത വെള്ളക്കെട്ടിൽ നിന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.