Latest Malayalam News - മലയാളം വാർത്തകൾ

രാമസിംഹന്‍ അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു

Kerala News Today-കൊച്ചി: സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു.
ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അം​ഗത്വം രാജിവെച്ച വിവരം രാമസിംഹൻ അറിയിച്ചത്.
താൻ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന പ്രസിഡന്റിനായി അയച്ച രാജി കത്തിൻ്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു.

ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്. കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് രാമസിംഹന്‍ അബൂബക്കര്‍ എന്ന അലി അക്ബർ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബർ പറയുന്നു.

ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങൾ അറിയാമെന്നും അലി അക്ബർ പറയുന്നു.
2022 ജനുവരിയിൽ ഇസ്ലാം മതം വിട്ട് അലി അക്ബർ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു. ജനറൽ ബിപിൻ റാവത്തിൻ്റെ മരണവാർത്തയ്ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതും.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.