Latest Malayalam News - മലയാളം വാർത്തകൾ

ആള്‍മാറാട്ട കേസ്: പ്രിൻസിപ്പലിൻ്റെ ജാമ്യാപേക്ഷ തള്ളി

Kerala News Today-തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐയുടെ ആള്‍മാറാട്ടക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ഷൈജുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ ആള്‍മാറാട്ടത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തമാകൂവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഉത്തരവ്. കോളേജ് പ്രിൻസിപ്പൽ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്, വ്യാജേ രേഖ എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്, എന്നായിരുന്നു പ്രതിഭാഗതിൻ്റെ വാദം.
എന്നൽ പ്രതി നടത്തിയത് ഗുരുതര കുറ്റമാണ് ഇത് പോലീസ് അന്വേഷണത്തിൽ ബോധ്യമായതാണ് എന്നും സർക്കാർ അഭിഭാഷകൻ ഹരീഷ് മറുപടി നൽകിയിരുന്നു.
കേസിലെ രണ്ടാം പ്രതിയും ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ വിശാഖിനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
സർവകലാശാല രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.