Latest Malayalam News - മലയാളം വാർത്തകൾ

കേരളീയ വേഷത്തിൽ നരേന്ദ്ര മോദി; ആവേശത്തോടെ റോഡ് ഷോ

Kerala News Today-കൊച്ചി: ബിജെപിയുടെ യുവം 2023 വേദിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കേരള സ്‌റ്റൈലില്‍ കസവുമുണ്ടും ജുബ്ബയുമുടുത്താണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കനത്ത സുരക്ഷാ വലയങ്ങള്‍ക്കിടയിലും റോഡിലൂടെ കാല്‍നടയായി ജനങ്ങളെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി നീങ്ങുന്നത്.

നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത്. മോദിയെ ആയിരങ്ങള്‍ ആരവങ്ങളോടെ വരവേറ്റു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാണ് റോഡ് ഷോ. ജനസാഗരമാണ് റോഡ് ഷോയില്‍ പങ്കെടുക്കാനായി എത്തിയത്. റോഡ് ഷോയ്ക്ക് ശേഷം ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും.

7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും. 10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് തീവണ്ടി ഫ്ളാഗ്ഓഫ് ചെയ്യും. 11 -ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍മെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.