Latest Malayalam News - മലയാളം വാർത്തകൾ

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95% വിജയം

Kerala News Today-തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95% വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ 0.92 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം 83.87 ആയിരുന്നു വിജയ ശതമാനം. സയന്‍സില്‍ 87.31 ശതമാനം ജയം, ഹ്യൂമാനിറ്റിസ് 71.93%, കൊമേഴ്സ്82.75%. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാര്‍ഥികള്‍.

ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. ജൂൺ 21 മുതൽ സേ പരീക്ഷ നടക്കും. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. 77 സ്കൂളുകൾ സമ്പൂർണ വിജയമെന്ന് നേട്ടം കൈവരിച്ചു. ഏറ്റവും കൂടുതൽ എ പ്ലസുകൾ മലപ്പുറത്ത്. 4897 എ പ്ലസുൽ മലപ്പുറത്തുണ്ട്. എയ്ഡഡ് സ്കൂളുകൾ 86. 31 ശതമാനം വിജയം കൈവരിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ 82.70 ശതമാനവും രേഖപ്പെടുത്തി.

ടെക്നിക്കൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയശതമാനം 75.35% ആണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 98 പേരും. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ വിജയശതമാനം 78.39 രേഖപ്പെടുത്തി. ഉപരിപഠനത്തിന് അർഹരായവർ 22338 പേരും. ഏറ്റവും കൂടുതൽ വിജയം വയനാട്ടിലാണ്. 20 സ്കൂളുകൾ സമ്പൂർണ വിജയം നേടി. 373 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.