Kerala News Today-ഇടുക്കി: കാട്ടിറച്ചി കെെവശം വെച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിലെ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി. തിരിച്ചെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സരുൺ സജി താഴെയിറങ്ങിയത്.
കാട്ടിറച്ചി കൈവശം വെച്ചു എന്ന് ആരോപിച്ച് 2022ലാണ് സരുണ്‍ സജിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി വെച്ച് കള്ളക്കേസില്‍ കുടുക്കിയെന്ന് യുവാവ് പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി നടന്ന അന്വേഷണത്തില്‍ അത് കള്ളക്കേസാണെന്ന് വനം വകുപ്പിലെ മേലുദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അടക്കം 7 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്തു.
കഴിഞ്ഞ ദിവസം ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ മരത്തില്‍ നിന്ന് ഇറങ്ങില്ല എന്ന് സരുണ്‍ ഭീഷണി മുഴുക്കിയത്. കള്ളക്കേസുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത ഒരു കേസുണ്ട്. ഇതില്‍ തുടര്‍നടപടി ഉണ്ടായിട്ടില്ലെന്നും യുവാവ് ആരോപിചു.
Kerala News Today