Latest Malayalam News - മലയാളം വാർത്തകൾ

30 പേരെ കയറേണ്ട ബോട്ടിൽ 68 പേർ; ആലപ്പുഴയിൽ ബോട്ട് പിടിച്ചെടുത്തു

Kerala News Today-ആലപ്പുഴ: നിയമംലംഘിച്ച് വീണ്ടും ബോട്ടുസവാരി. ആലപ്പുഴയില്‍ അധികം യാത്രക്കാരെ കയറ്റിയ ബോട്ട് പിടിച്ചെടുത്തു. 30പേര്‍ കയറേണ്ട ബോട്ടിലുണ്ടായിരുന്നത് കുട്ടികള്‍ ഉള്‍പ്പെടെ 68 പേരായിരുന്നു. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം. എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ എതിർത്തു. തുടർന്ന് ടൂറിസം പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിൻ്റെ യാർഡിലേക്ക് മാറ്റി.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.