ENTERTAINMENT NEWS KOCHI:തെന്നിന്ത്യയിൽ വൻ വിജയമായി മാറിയ ‘പ്രേമം’ ത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ആകാംക്ഷ ഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാർത്ത വൻ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും.2015 മെയ് 29നാണ് ‘പ്രേമം’ തിയറ്റർ റിലീസ് ചെയ്തത്. 8 വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കൽകൂടി പ്രത്യക്ഷപ്പെടുന്നു എന്നത് പ്രേക്ഷകർക്ക് വലിയ സന്തോഷമാണ് പകരുന്നത്.ഇന്ത്യൻ അഭിനയേത്രിയും നർത്തകിയുമായ സായ് പല്ലവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ‘പ്രേമം’ ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് സായ് പല്ലവി.ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം നിവിൻ പോളിങ് നായകനായി തീയേറ്ററുകളിൽ അവസാനമായിറങ്ങിയ ചിത്രമായിരുന്നു രാമചന്ദ്ര ബോസ് ആൻഡ് കോ ഓണത്തിനോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചിരുന്നത്.
മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്‌ചേഴ്സും ചേർന്ന് നിർമ്മിച്ച രാമചന്ദ്ര ബോസ്സ് & കോ സിനിമയിൽ നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.