Latest Malayalam News - മലയാളം വാർത്തകൾ

ജിയോ ബേബിക്ക് വേദിയൊരുക്കി കോഴിക്കോട് മടപ്പള്ളി കോളേജ്

ENTERTAINMENT NEWS KOZHIKODE:കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് അതിഥിയായി വിളിച്ചുവരുത്തിയശേഷം പരിപാടി റദ്ദാക്കി അപമാനിച്ച സംവിധായകന്‍ ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ. കോഴിക്കോട് മടപ്പള്ളി കോളേജിൽ ജിയോ ബേബി ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫാറൂഖ് കോളേജിൽ നിന്നും അപമാനിക്കപ്പെട്ടതിന് പിന്നാലെ ജിയോ ബേബിക്ക് എസ്എഫ്ഐ ഐക്യദാർഡ്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഫാറൂഖ് കോളേജിലെ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിന് അതിഥിയായി എത്തിയ പരിപാടി റദ്ദ് ചെയ്തതിന് പിന്നാലെ കോളേജിനെതിരെ ശ്കതമായി പ്രതികരിച്ച് സംവിധായകൻ ജിയോ ബേബി രംഗത്ത് എത്തുകയായിരുന്നു .ജിയോയുടെ ധാർമിക മൂല്യങ്ങൾ ഉൾകൊള്ളാൻ സാധിക്കാത്തത് കാരണമാണ് പരിപാടി റദ്ധാക്കിയതെന്നാണ് സംവിധയകാൻ പറയുന്നത്.തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണെന്ന കാരണത്താല്‍ സ്റ്റുഡന്റ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്നും താന്‍ അപമാനിതനായെന്നും ജിയോ ബേബി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിദ്യാഭ്യാസ്ഥാപനങ്ങളും അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ജിയോ ബേബി സൂചിപ്പിച്ചു.

Leave A Reply

Your email address will not be published.