Latest Malayalam News - മലയാളം വാർത്തകൾ

‘നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണം, ഹാജർ നൽകും’; സർക്കുലർ ഇറക്കി തഹസിൽദാറും സബ് കളക്ടറും

KERALA NEWS TODAY – പത്തനംതിട്ട: റാന്നിയിലും തിരുവല്ലയിലും നടക്കുന്ന നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന് സർക്കുലർ.
റാന്നിയിൽ തഹസിൽദാറും തിരുവല്ലയിൽ സബ് കളക്ടറുമാണ് സർക്കുലർ ഇറക്കിയത്.
നവകേരള സദസ്സിൽ പങ്കെടുക്കുന്നവരുടെ ഹാജർ രേഖപ്പെടുത്തുന്നതിനും വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ശനിയാഴ്ച വെെകുന്നേരം ആറു മണിക്ക് തിരുവല്ലയിൽ പ്രവേശിക്കുന്നതോടെ പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സിന് തുടക്കമാകും.
ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ആറു മണിയോടെ തിരുവല്ലയിലെ പരിപാടി ആരംഭിക്കുക സാധ്യമല്ലെന്ന് വിലയിരുത്തലിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് സമ്മർദത്തിലൂടെ സർക്കാർ ഉദ്യോ​ഗസ്ഥരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമമെന്നാണ് വിലയിരുത്തൽ.
നിർബന്ധമായും സർക്കാർ ഉദ്യോ​ഗസ്ഥർ മുഴുവൻ സമയവും പങ്കെടുക്കണമെന്നാണ് നിർദേശം.

പൊതു അവധിദിവസമായ ഞായറാഴ്ച റാന്നി മണ്ഡലത്തിലെ നവകേരള സദസ്സിലും സർക്കാർ ഉദ്യോ​ഗസ്ഥരുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് നിർബന്ധിത പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് തഹസിൽദാർ സർക്കുലർ ഇറക്കിയിരിക്കുന്നതെന്നാണ് വിവരം.

Leave A Reply

Your email address will not be published.