Kerala News Today-തൃശ്ശൂർ: ഏകവ്യക്തി നിയമത്തില്‍ വിശാല ഐക്യം രൂപപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
മുസ്‌ലിം സമുദായത്തിൻ്റെ ഭാഗമായ സംഘടനകള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേനിലപാടാണ്. സിപിഎം സെമിനാറില്‍ ലീഗിനും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ല. കോണ്‍ഗ്രസ് ഒഴികെയുള്ള മതേതര പാര്‍ട്ടികള്‍ക്ക് പങ്കെടുക്കാമെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് ആര് മുന്‍കൈയെടുത്താലും സിപിഎം സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ ശക്തികള്‍ ഒഴികെയുള്ളവരെ കൂടെ ചേര്‍ക്കുക എന്നതാണ് സെമിനാറിലൂടെ സിപിഐഎം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡിൻ്റെ ഭാഗമായി വരുന്ന ഒരു വാക്കോ വാചകമോ അല്ല പ്രശ്‌നമെന്നും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് കേന്ദ്രത്തിൻ്റെ തീരുമാനം എന്നതാണ് പ്രശ്‌നമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ പരിധി സ്ഥിതിയില്‍ ഫാസിസത്തിലേക്കുള്ള യാത്ര തടയണം.
ആ യാത്ര തടയുന്നതിനുള്ള ഇടപെടലാണ് എല്ലാ മേഖലയിലും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala News Today