Latest Malayalam News - മലയാളം വാർത്തകൾ

ജലനിരപ്പ് 138.88 അടി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കില്ല

KERALA NEWS TODAY IDUKKI:ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കില്ല. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു. ജലനിരപ്പ് 138.88 അടിയായി. മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് (ഡിസംബര്‍ 19) പത്തുമണിക്ക് തുറക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പിന് പിന്നാലെയാണ് പുതിയ തീരുമാനം.രാവിലെ പത്തുമണിമുതൽ സ്പിൽവേ തുറക്കുമെന്നും ഘട്ടംഘട്ടമായാണ് വെള്ളം പുറത്തുവിടുകയെന്നും പരമാവധി 10,000 ക്യൂസെക്സ് വെള്ളം തുറന്നുവിടുമെന്നുമായിരുന്നു അറിയിപ്പ്.തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചത്. ഡ‍ാം തുറക്കുന്ന കാര്യം തമിഴ്നാട് ഔദ്യോഗികമായി അറിയിച്ചതായി ഇടുക്കി ജില്ലാ കളക്ടർ വാർത്താക്കുറിപ്പിലൂടെയാണ് പറഞ്ഞത്.പെരിയാർ നദിയുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് വാർത്താക്കുറിപ്പ് നിര്‍ദേശം ഉണ്ടായിരുന്നു. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞദിവസം കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇതുവഴി മണിക്കൂറിൽ 15,500 ഘന അടി വെള്ളം ഡാമിലെത്തിയിരുന്നു.

തിങ്കളാഴ്ച പുലർച്ചെ 3:30ന് 136 അടിയായിരുന്നു ജലനിരപ്പ്. 11 മണിയോടെ ഇത് 137.5 അടിയിലെത്തി. വൈകുന്നേരം നാലുമണിയോടെ ജലനിരപ്പ് 138 അടിയായി. ഇതോടെ തമിഴ്നാട് രണ്ടാം മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ തുറന്നത് കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു.

Leave A Reply

Your email address will not be published.