Latest Malayalam News - മലയാളം വാർത്തകൾ

‘ഇരുചക്രവാഹനത്തില്‍ രണ്ടുപേർ മാത്രമെന്നത് കേന്ദ്ര നിയമം, ഇളവ് ആവശ്യപ്പെടും’: ആന്‍റണി രാജു

Kerala News Today-തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രക്ഷിതാക്കളോടൊപ്പം ഒരു കുട്ടിയെ എങ്കിലും കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ മോട്ടോർ വാഹന നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്കൊപ്പം കുട്ടിയുമുണ്ടായാൽ എ ഐ ക്യാമറ വഴി പിഴയീടാക്കുമെന്നത് വ്യാപക വിമർശനത്തിന് കാരണമായ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കി.

ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണ്. കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല എന്നും മന്ത്രി പറഞ്ഞു. നിയമ ഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യം പരിശോധിക്കും. വ്യക്തത വരുത്തേണ്ടത് കേന്ദ്രമാണ്. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നത് ചർച്ച ചെയ്യാനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എ ഐ ക്യാമറ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയല്‍ തന്‍റെ മുന്നിൽ വരുന്നത് 2022 ഡിസംബറിലാണ്.

മുൻ ജോയിന്റ് ട്രാൻസ്‌പോർട് കമ്മീഷണർക്കെതിരെയുള്ള പരാതിയാണ് ലഭിച്ചത്. ആറു ആക്ഷേപങ്ങളാണ് ഉദ്യോഗസ്ഥന് എതിരെ ലഭിച്ചത്. വിജിലൻസ് അന്വേഷണത്തിന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തതാണ്. പരാതി വന്നത് കൊണ്ടു ഒരു പദ്ധതി നിർത്തി വെയ്ക്കാൻ കഴിയില്ല. പരാതികളിൽ നടന്നത് ത്വരിത അന്വേഷണം ആണ്. ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണം. എ ഐ വാർണിങ് നോട്ടീസ് അയക്കുന്നത് സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. സാമ്പത്തിക കാര്യത്തിലാണ് പ്രശ്നം. ഗതാഗത കമ്മീഷണർ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.