NATIONAL NEWS – ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്ടർ തകർന്ന് വീണ് അപകടം. കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ മർവ സഹസിൽ മച്‌ന ഗ്രാമത്തിലാണ് സംഭവം. അപകട സമയം മൂന്ന് പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നതായാണ് വിവരം.
ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അവർ സുരക്ഷിതരാണെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
എഎൽഎച്ച് ധ്രുവ് ഹെലികോപ്ടർ ആണ് അപകടത്തിൽപ്പെട്ടത്.
രണ്ട് പൈലറ്റുമാരും ഒരു കമാൻഡിംഗ് ഓഫീസറും ആണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഈ അപകടത്തിൽ കമാൻഡിംഗ് ഓഫീസർ പൂർണ്ണമായും സുരക്ഷിതനാണ്.
അതേസമയം പൈലറ്റിന് നിസാര പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.
ധ്രുവ് ഹെലികോപ്റ്റർ എങ്ങനെയാണ് തകർന്നത് എന്നതിനെ കുറിച്ച് വിവരമില്ല. എന്നിരുന്നാലും, കാലാവസ്ഥയായിരിക്കാം ഇതിന് പിന്നിലെ കാരണമെന്നാണ് വിവരം.
ജമ്മു കശ്മീരിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് പെയ്തത്.