Kerala News Today-മലപ്പുറം: മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്‌മാനാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കന്നാസില്‍ പെട്രോളുമായി എത്തിയ ആള്‍ തീയിടുകയായിരുന്നു.
ഓഫീസ് ഉപകരണങ്ങള്‍ കത്തിനശിച്ചു. അഗ്നിസുരക്ഷാസേന എത്തി തീ അണച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തീയിട്ടയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല. ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളുടെ കൈക്ക് പരിക്കുണ്ട്.
ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചികിത്സ ലഭ്യമാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
Kerala News Today