Latest Malayalam News - മലയാളം വാർത്തകൾ

ചോദ്യം ചെയ്യലിനിടെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍

Kerala News Today-പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഈ സാഹചര്യത്തിൽ വിദ്യയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിദ്യയുള്ളത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്.
നാളെ തന്നെയാണ് വിദ്യയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്.

റിമാൻഡിലുള്ള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തിയിരുന്നു.
തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയിരിക്കുന്നത്.

ഗസ്റ്റ് ലക്ചറർ ജോലി നേടുന്നതിന് വ്യജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത വിദ്യയെ ജൂലൈ ആറ് വരെ റിമാൻഡിൽ വിട്ടിരുന്നു. ആദ്യ രണ്ടു ദിവസം പോലീസ് കസ്റ്റഡിൽ വിട്ടിരുന്നു.
കസ്റ്റഡി കാലാവധിക്ക് ശേഷം ശനിയാഴ്ച 2.45-ന് കോടതിൽ ഹാജരാകാൻ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കാവ്യ സോമൻ നിർദേശിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.