Kerala News Today-കണ്ണൂര്‍: ധാര്‍മികത ചൂണ്ടിക്കാട്ടിയാണ് താന്‍ നേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്ന് അറിയിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്നാല്‍ നേതൃത്വം നേതൃത്വം ഒറ്റക്കെട്ടായി സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ടതോടെ ആ ചാപ്റ്റര്‍ അവസാനിച്ചെന്ന് സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചു. ചോദ്യം ചെയ്തതിനു ശേഷം പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു.
സുധാകരനെതിരെ നടക്കുന്നത് സിപിഎമ്മിൻ്റെ രാഷ്ട്രീയ വേട്ടയാണെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. സിപിഎമ്മിൻ്റെ തിരക്കഥക്കനുസരിച്ച നടപടിയാണ് പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിൻ്റെ ഭാഗമായാണ് അറസ്റ്റുണ്ടായതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
Kerala News Today