Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു.
വര്‍ക്കല കളത്തറ സ്വദേശിനി ലീനാമണി(56) ആണ് കൊല്ലപ്പെട്ടത്. ലീനയുടെ ഭര്‍ത്താവിൻ്റെ സഹോദരന്മാരാണ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.
ലീനാമണിയെ ഉടൻതന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
Kerala News Today