Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി.
ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
രണ്ടു കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
ഇന്ന് രാവിലെയാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടിയേറ്റവര്‍ക്ക് ഇന്നലെ തന്നെ വാക്‌സിനുള്‍പ്പെടെ ചികിത്സ നല്‍കിയിരുന്നു.
വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. അതേസമയം, സംഭവത്തില്‍ വെങ്ങാനൂര്‍ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് പരിശോധന നടത്തും.
Kerala News Today