KERALA NEWS TODAY- പാലക്കാട്: പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ ആക്രമണം ഉണ്ടായത്.
ആരാണ് ആക്രമണം നടത്തിയത് എന്നത് വ്യക്തമല്ല. സംഭവത്തിൽ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും കാറും കത്തിനശിച്ചു.
പെട്രോൾ ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം എന്നും വിവരങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
പാലക്കാട് അർധരാത്രിയിൽ വീടിന് തീയിട്ടു; ടിപ്പര്‍ ലോറിയും കാറും കത്തിനശിച്ചു
Prev Post