Latest Malayalam News - മലയാളം വാർത്തകൾ

അരിക്കൊമ്പന്‍ ദൗത്യം നാളെ

Kerala News Today-ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം നാളെ. പുലര്‍ച്ചെ നാലുമണിക്ക് ദൗത്യം ആരംഭിക്കും. പിടികൂടുന്നതിന് മുന്നോടിയായുള്ള മോക് ഡ്രിൽ ചിന്നക്കനാലില്‍ നടത്തി. വനം വകുപ്പിൻ്റെ ഉന്നത ഉദ്യോഗസ്ഥരും ദൗത്യസംഘങ്ങളും ചിന്നക്കനാലിൽ എത്തി. അരിക്കൊമ്പനെ പിടികൂടേണ്ട ഡോ അരുൺ സക്കറിയ അടങ്ങുന്ന എട്ട് ടീമുകൾ. ഹൈറേഞ്ച് സർക്കിൾ സിസിഎഫ്, എസിഎഫ്, ഡിഎഫ്ഒ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരാണ് മോക്ഡ്രല്ലിൽ പങ്കെടുക്കുന്നത്.

അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സ‍ർക്കാറിന് റിപ്പോ‍ർട്ട് സമർ‍പ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രിൽ നടത്തുന്നത്. ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി.

ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും വനംവകുപ്പ് വിവരിച്ച് നൽകും. മയക്കു വെടി വെക്കുന്നതിനുൾപ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. ഇവർക്ക് വേണ്ട നിർദ്ദേശങ്ങളും നൽകിയതാണ്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.