Kerala News Today-കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള പോക്‌സോ കേസിൽ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി.
രഹ്ന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നായിരുന്നു രഹനക്കെതിരെ ചുമത്തിയ കേസ്. പോക്സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. തിരുവല്ല, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അത് വീഡിയോയെടുത്ത് പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമ പ്രകാരം കേസെടുത്തേണ്ട കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ രഹ്നയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്.
ബോഡി ആര്‍ട് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടില്‍ രഹ്ന തൻ്റെ യൂട്യൂബിലാണ് മക്കള്‍ തൻ്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വീഡിയോ പങ്കുവച്ചിരുന്നത്.
സമൂഹത്തിൻ്റെ കപട സദാചാരത്തിനെതിരെയാണ് തൻ്റെ വീഡിയോ എന്ന് ആമുഖമായി രഹ്ന സൂചിപ്പിക്കുകയും ചെയ്തിരുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് ശേഷമാണ് പോലീസില്‍ പരാതി ലഭിക്കുകയും കേസെടുക്കുന്നതും. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ ഇടപെട്ടിരുന്നു.
Kerala News Today