Kerala News Today-കണ്ണൂർ: കണ്ണൂർ കോർപറേഷൻ്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം. ഇന്ന് പുലർച്ചെ 4.30നാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. ഉടനെ തന്നെ കണ്ണൂരിൽനിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇപ്പോഴും പുക ഉയരുന്നുണ്ട്. ഇത് കണക്കിലെടുത്ത് മൂന്ന് യൂനിറ്റ് ഫയർ ഫോഴ്സ് ട്രഞ്ചിങ് ഗ്രൗണ്ടിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. നേരത്തെയും ഇവിടെ തീ പടർന്നിരുന്നെന്നും ഇത്ര ശക്തമായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. മാലിന്യത്തിൽ നിന്നുള്ള പുക വലിയ പ്രശ്നം ഉണ്ടാക്കുന്നതായും പ്രദേശ വാസികളും പറഞ്ഞു. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു.
Kerala News Today