Kerala News Today-കുണ്ടറ: കായലിൽ വീണ് വിദ്യാർത്ഥി മരിച്ചു. കിഴക്കേകല്ലട തെക്കേമുറി കൊച്ചുവിള വീട്ടിൽ ശ്രീലാലിന്റേയും മഞ്ജുവിന്റേയും മകൻ ശ്രീഹരിയാണ്(12) കായലിൽ വീണ് മരിച്ചത്. ഓണമ്പലം-മുട്ടം തീരദേശ റോഡിൽ കായൽവാരത്തിൽ സുഹൃത്തിനൊപ്പം മീൻ പിടിക്കുമ്പോൾ ചൂണ്ട കായലിൽ പോയപ്പോൾ അത് എടുക്കാൻവേണ്ടി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സുഹൃത്തിൻ്റെ നിലവിളികേട്ട് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കുണ്ടറയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റും കൊല്ലത്ത് നിന്ന് സ്ക്യുബ സംഘവും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. കിഴക്കേ കല്ലട സിവികെഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീഹരി. മൃതശരീരം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നടക്കും.
Kerala News Today