Latest Malayalam News - മലയാളം വാർത്തകൾ

അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്

Kerala News Today-അങ്കമാലി: അങ്കമാലിയില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കരയാംപറമ്പ് സിഗ്‌നല്‍ ജംഗ്ഷനിലാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. ട്രിച്ചിയില്‍ നിന്നും ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ 14 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം.

ടൂറിസ്റ്റ് ബസിനെ അതിവേഗം മറികടന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ പൊടുന്നനെ ബ്രേക്കിട്ടതോടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അങ്കമാലി പോലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബസ് പിന്നീട് എക്സ്കവേറ്ററുപയോഗിച്ചാണ് റോഡിൽ നിന്ന് മാറ്റിയത്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.