Verification: ce991c98f858ff30

വന്ദേ ഭാരത് ട്രെയില്‍ കേരളത്തിലെത്തി

Kerala News Today-പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട് കൊച്ചുവേളിയിലെത്തും.

കേരളത്തിന്‍റെ വികസനവേഗത്തിന് ആക്കം കൂടുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ വരില്ലെന്ന് വലിയ പ്രചാരണം നടന്നു. മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയ്ക്കുന്ന സ്ഥിതിയുണ്ടായി. കത്തയച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ട്രെയിന്‍ കേരളത്തിലെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. സില്‍വര്‍ ലൈന്‍ അപ്രായോഗികമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.