Latest Malayalam News - മലയാളം വാർത്തകൾ

ശോഭാ സുരേന്ദ്രനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന് പരാതി

Kerala News Today-ന്യൂഡല്‍ഹി: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി.
പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം അവഹേളിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
വി മുരളീധരനും കെ സുരേന്ദ്രനുമെതിരെ ശോഭ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു.
കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രന്‍ പരോക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഔദ്യോഗികപക്ഷം കേന്ദ്രനേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറിനെ അറിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കെ സുരേന്ദ്രനും വി മുരളീധരനും എതിരെ പരോക്ഷമായി വിമര്‍ശനം ഉന്നയിക്കുന്നു എന്നും പരാതിയില്‍ പറയുന്നു. അതേസമയം, മുതിര്‍ന്ന നേതാക്കളെ അണിനിരത്തി ശോഭയുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
നിരന്തര വിമര്‍ശനം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.