Kerala News Today-തിരുവനന്തപുരം: ‘ശ്രുതിതരംഗം’ പദ്ധതിയില്‍പെട്ട കുട്ടികള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.
കോക്ലിയര്‍ ഇംപ്ലാന്റേഷന് 59 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 25 കുട്ടികളുടെ മെഷീന്‍ അപ്ഗ്രഡേഷന്‍ നടത്തുമെന്നും വകുപ്പ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന യോഗത്തിൻ്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ധന വകുപ്പ് നല്‍കിയ തുകയായ 59,47,500 രൂപയാണ് എസ്.എച്ച്.എ, സാമൂഹ്യ സുരക്ഷാ മിഷന് അനുവദിച്ചത്. ഈ കുട്ടികള്‍ക്കാവശ്യമായ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി തന്നെ നടത്താനാകും.
Kerala News Today