KERALA NEWS TODAY – കൊച്ചി: കളമശ്ശേരിയിൽ ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം. അപകടത്തില്‍ 17 പേർക്ക് പരിക്ക്.
നിലവിൽ ആരുടെയും നില ഗുരുതരമല്ല. പരിക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കളമശ്ശേരി കുസാറ്റ് സിഗ്നലിനു സമീപമായിരുന്നു അപകടം നടന്നത്. പുലർച്ചെയായിരുന്നു കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോകും വഴി ബസ് അപകടത്തിൽപെട്ടത്.
പരിക്ക് പറ്റിയവരില്‍ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളുമാണുള്ളത്. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.