Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരം ഫോർട്ട്‌ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട്‌ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം. മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിന് പോലീസ് കസ്റ്റടിയിലെടുത്ത മരപ്പാലം സ്വദേശി വിവേകിനെ ഇന്ന് പുലർച്ചെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം.

ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു. ആക്രമണത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. വിവേക്, വിഷ്ണു എന്നീ സഹോദരങ്ങളാണ് ആക്രമിച്ചത്. മദ്യപിച്ച് ബഹളം വച്ചതിന് ഇന്നലെ രാത്രി ഓട്ടോ ഡ്രൈവറായ വിവേകിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ വിവേക് ആക്രമിക്കുകയായിരുന്നു.

ഇതിനിടെ പ്രതിയുടെ സഹോദരൻ വിഷ്ണു ആശുപത്രിയിലെത്തുകയും രണ്ടു പേരും ചേർന്ന് ആക്രമണം നടത്തുകയായിരുന്നു. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം പ്രതി നശിപ്പിച്ചു. ഫോർട്ട് ആശുപത്രിയിൽ ഇത് രണ്ടാംതവണയാണ് ആക്രമണം ഉണ്ടാവുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരെ ഭീതിയിലാഴ്ത്തിയായിരുന്നു ആക്രമണം. സംഭവത്തിൽ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.