Latest Malayalam News - മലയാളം വാർത്തകൾ

എ ഐ ക്യാമറ വിവാദത്തിൽ രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ

Kerala News Today-തിരുവനന്തപുരം: എ ഐ ക്യാമറാവിവാദത്തിൽ പുറത്തുവന്ന രേഖകൾ മാത്രം പ്രസിദ്ധീകരിച്ച് കെൽട്രോൺ. വൈബ്സൈറ്റിലുള്ളത് പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ്. എസ്ആർഐടി കൈമാറിയതുകയോ, കമ്പനിയുണ്ടാക്കിയ ഉപകരാറുകയോ പ്രസിദ്ധീകരിച്ചിട്ടില്ല.

അനുമതി രേഖകൾ, ധാരണപത്രം, ടെണ്ടർ വിളിച്ച രേഖകൾ എന്നിവയാണ് പരസ്യപ്പെടുത്തിയത്. ഉപകരാർ രേഖകൾ പ്രസിദ്ധീകരിച്ചിട്ടില്ല. രേഖകൾ പ്രസിദ്ധീകരിക്കണമെന്ന് വ്യവസായ വകുപ്പ് നിർദേശം നൽകിയിരുന്നു.

കെല്‍ട്രോണ്‍ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകള്‍ പൊതുജനമധ്യത്തില്‍ വരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഉപകരാര്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമറകളുടെ പരിപാലനത്തിനല്ല, സൗകര്യമൊരുക്കാനാണ് 67 കോടി ചെലവിടുന്നതെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയിരുന്നു.

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.