Latest Malayalam News - മലയാളം വാർത്തകൾ

മധ്യപ്രദേശില്‍ പാലത്തിൽനിന്ന് ബസ് താഴേക്ക് മറിഞ്ഞു; 15 മരണം

National News-ഭോപാൽ: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബസ് അപകടത്തില്‍ 15 പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസ് ഖാര്‍ഗോണില്‍ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിൽ 50 ലേറെ യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

അപകടം നടന്നയുടൻ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. കലക്ടർ ശിവരാജ് സിങ് വെർമ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയും നൽകും.

 

 

 

 

National News

 

 

 

 

Leave A Reply

Your email address will not be published.